ആലക്കോട്: ഓണാഘോഷത്തിന് ഭാഗമായി ആലക്കോട്ടെ പ്രമുഖ യുവജന സംഘടനയായ വീവൺ ഗ്രൂപ്പും കണ്ണൂർ ജില്ല വടംവലി അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ഉത്തര മേഖല വടംവലി മത്സരം സെപ്റ്റംബർ 10 ശനിയാഴ്ച വൈകിട്ട് 5:30 മണി മുതല്‍ ആലക്കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് നടത്തും. മത്സരം ഇരിക്കൂര്‍ എം.എല്‍.എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, ആലക്കോട് സി.ഐ എം.പി വിനീഷ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ഒന്നാം സമ്മാനം 15001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 10001 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 5001 രൂപ കൂടുതൽ വിവരങ്ങൾക്ക് 9745250585, 9961943953, 8281072634
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Post a Comment