ആലപ്പുഴ: ശക്തമായ ഒഴുക്കില്‍ അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു.
ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല കരയുടെ പള്ളിയോടമാണ് മറിഞ്ഞത്. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന്‍ ആദിത്യ(17)നാണ് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍.
വലിയ പെരുംമ്ബുഴ കടവില്‍ വച്ചായിരുന്നു അപകടം. ഫയര്‍ ഫോഴ്സ് സംഘവും സ്കൂബാ ടീമും സ്ഥലത്തെത്തിയാണ് തെരച്ചില്‍ നടത്തിയത്. രാകേഷ് എന്നയാളെയും കാണാതായെന്ന സംശയം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Post a Comment