ഓണക്കിറ്റ് വിതരണം ഇന്ന് രാത്രി എട്ടു മണിവരെയെന്ന് മന്ത്രി ജി ആർ അനിൽ. ഇതുവരെ 84,01,328 ലക്ഷം കിറ്റുകള്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
എ.എ.വൈ വിഭാഗത്തില്‍ 96.96 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തില്‍ 97.56 ശതമാനവും എന്‍.പി.എസ് വിഭാഗത്തില്‍ 91.69 ശതമാനവും എന്‍.പി.എന്‍.എസ് വിഭാഗത്തില്‍ 80.45 ശതമാനം കാര്‍ഡുടമകള്‍ കിറ്റുകള്‍ കൈപ്പറ്റി.
ആകെ 90.81 ശതമാനം കാര്‍ഡുടമകളാണ് കിറ്റ് കൈപ്പറ്റിയത്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികളുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചുവരുന്നതെന്നും മന്ത്രി അറിയിച്ചു.

Post a Comment