ന്യൂഡല്‍ഹി: കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 56 ശതമാനം പേര്‍ക്കും മലയാളം ശരിയായി വായിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.
അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയായ ‘നിപുണ്‍ മിഷന്റെ’ ഭാഗമായി എന്‍സിഇആര്‍ടിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് സര്‍വേ നടത്തിയത്. സംസ്ഥാനത്തെ 104 സ്കൂളുകളിലായി 1,061 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്.
കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 16 ശതമാനം പേര്‍ക്ക് മാത്രമാണ് ശരാശരിക്ക് മുകളില്‍ മലയാളത്തില്‍ പ്രാവീണ്യമുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു അബദ്ധം ചെയ്യാതെ ഒരു മിനിറ്റില്‍ അമ്ബത്തിയൊന്നോ അതിലധികമോ വാക്കുകള്‍ വായിക്കാനും അര്‍ത്ഥം മനസ്സിലാക്കാനും അവര്‍ക്ക് കഴിയും. ഏകദേശം 28 ശതമാനം വിദ്യാര്‍ത്ഥികളും ശരാശരിയോട് അടുത്ത് പ്രാവീണ്യമുള്ളവരാണ്. ഒരു മിനിറ്റില്‍ 28 മുതല്‍ 50 വരെ വാക്കുകള്‍ കൃത്യമായി വായിക്കാനും മനസ്സിലാക്കാനും അവര്‍ക്ക് കഴിയും.

Post a Comment