ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു;സഞ്ജു സാംസൺ ടീമിലില്ല

 


ഡൽഹി:2022 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംപിടിച്ചില്ല. 15 അംഗ സ്ക്വാഡിനെ BCCI പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന് ഇടംനേടാനായില്ല. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. #SanjuSamsonforT20WC എന്ന ഹാഷ്ടാഗോടെ താരത്തെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഇന്ന് സഞ്ജുവിന്റെ ആരാധകർ ക്യാമ്പയിൻ നടത്തിയിരുന്നു.


ഇന്ത്യൻ ടീം 

▶ രോഹിത് (സി), കെഎൽ രാഹുൽ, കോഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, കാർത്തിക്, ഹാർദിക് പാണ്ഡ്യ, ബുംറ, ഭുവനേശ്വർ, രവിചന്ദ്രൻ അശ്വിൻ, ചാഹൽ, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, അർഷദീപ് സിങ്.

▶ സ്റ്റാൻഡ്‌ബൈ: ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്‌ണോയ്, ദീപക് ചാഹർ.


Post a Comment

Previous Post Next Post