കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലേറ്; 12 കാരിക്ക് പരിക്ക്

 


മംഗലാപുരം - തിരുവനന്തപുരം എക്സ്പ്രസിന് നേരെയാണ് കണ്ണൂര്‍ സൗത്ത് എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള സ്ഥലത്ത് നിന്ന് കല്ലേറുണ്ടായത്.

കോട്ടയം സ്വദേശിയായ അമ്മക്കൊപ്പം യാത്ര ചെയ്ത 12 കാരി കീര്‍ത്തനക്കാണ് പരിക്കേറ്റത്.

കീര്‍ത്തന തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം നാട്ടിലേക്ക് തിരിച്ചു. സംഭവത്തില്‍ റെയില്‍വേ പോലിസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post