നാളെ ഞായറാഴ്ച്ച(11-09-2022) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ആലക്കോട്,പഴയങ്ങാടി , ഏഴിമല, ചെറുപുഴ , പയ്യന്നൂർ, മാങ്ങാട്, അഴീക്കോട് 110  കെ വി സബ് സ്റ്റേഷനുകളുടെയും പയ്യന്നൂർ ടൗൺ, കണ്ണൂർ ടൗൺ ( പടന്നപ്പാലം), നാടുകാണി ,, കുറ്റ്യാട്ടൂർ 33 കെ വി സബ് സ്റ്റേഷനുകളുടെയും പരിധിയിൽ സെപ്റ്റംബർ 11 ഞായർ  രാവിലെ 8.30 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും.

കണ്ണൂർ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ  സെപ്റ്റംബർ 11 ഞായർ രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെ അഴീക്കോട്, ചെറുകുന്ന്, പാപ്പിനിശ്ശേരി, മയ്യിൽ സെക്ഷൻ പരിധികളിൽ പൂർണ്ണമായും വൈദ്യുതി വിതരണം തടസ്സപ്പെടും.


തലശ്ശേരി സൗത്ത് സെക്ഷൻ പരിധിയിൽ എൻ കെ റോഡ്, സദാനന്ത പൈ, ക്രൈസ്റ്റ് കോളേജ്, കീഴന്തി മുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ സെപ്റ്റംബർ 11 ഞായർ രാവിലെ 11 മണി മുതൽ രണ്ട് മണിവരെ വൈദുതി മുടങ്ങും.


ചെമ്പേരി സെക്ഷന് കീഴിൽ പൂപ്പറമ്പ,പൂപ്പറമ്പ ടവർ,ഓറക്കുണ്ട്,മുയിപ്ര എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 ഞായർ രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.



Post a Comment

Previous Post Next Post