നാളെ (01-10-2022) കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

  


അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ അയനിവയൽ മുതൽ പെരിയകോവിൽവരെ ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.


കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളൂരില്ലം ട്രാൻസ്‌ഫോമർ പരിധിയിൽ ഒക്ടോബർ ഒന്നിന് രാവിലെ ഏഴ് മണി മുതൽ 11 വരെയും പനോന്നേരി ട്രാൻസ്‌ഫോമർ പരിധിയിൽ രാവിലെ 11 മണി മുതൽ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.


പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കടുക്കാരം, ചക്കാലക്കുന്ന്, അരവഞ്ചാൽ, തണ്ടനാട്ടുപോയിൽ, സോഫ്‌റ്റെക്‌സ്, കണ്ണങ്കൈ കോളനി, വെള്ളരിക്കംതൊട്ടി, പൂവത്തുംകാട്, വെളിച്ചംതോട്, കോലാച്ചിക്കുണ്ട്, മാടക്കംപൊയിൽ എന്നി ട്രാൻസ്‌ഫോമർ പരിധിയിൽ ഒക്ടോബർ ഒന്നിന് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.


ശ്രീകണ്ഠപുരം സെക്ഷനിലെ കാനപ്രം, പന്നിയാൽ എന്നിവിടങ്ങളിൽ ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.


ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ സംഗമം, ബാവോട്ടുപാറ, മഞ്ചേരിപ്പൊയിൽ എന്നിവിടങ്ങളിൽ ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.


കാർത്തികപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കാർത്തികപുരം മുക്കുഴി, കാർത്തികപുരം സ്റ്റേഡിയം, നൂറേക്കർ, താവളം, നരിയംകുണ്ട്, മൂക്കട എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഒക്ടോബർ ഒന്നിന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും.



Post a Comment

Previous Post Next Post