സഹപാഠികള്‍ക്ക് സന്ദേശം അയച്ച്‌ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

 


കോഴിക്കോട്: സഹപാഠികള്‍ക്ക് സന്ദേശം അയച്ച ശേഷം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മണിയൂര്‍ എന്‍ജീനിയറിങ് കോളേജ് വിദ്യാര്‍ത്ഥിനി നൈസ (19) ആണ് മരിച്ചത്.

സന്ദേശം ലഭിച്ച സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോഴേക്കും നൈസ ആത്മഹത്യ ചെയ്തിരുന്നു. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്.

കോളേജില്‍ പോയിരുന്ന നൈസ സുഖമില്ല എന്ന് പറഞ്ഞ് വീട്ടില്‍ വരികയും പിന്നാലെ സഹപാഠികള്‍ക്ക് സന്ദേശം അയയ്‌ക്കുകയുമായിരുന്നു. യുവതി ജീവനൊടുക്കിയ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Post a Comment

Previous Post Next Post