കണ്ണൂർ:കാലവര്‍ഷത്തില്‍ കണ്ണൂരില്‍ ഒരു മരണം കൂടി. വഴിയാത്രക്കാരിയായ വയോധിക തെങ്ങുപൊട്ടി വീണു ദാരുണമായി മരിച്ചു.ശ്രീധരന്‍ പീടികയ്ക്ക് സമീപം പുഞ്ചയില്‍ ഹൗസില്‍ റാബിയ(65)യാണ് മരിച്ചത്.
ചക്കരക്കല്‍ ആശുപത്രി കൊച്ചമുക്ക് റോഡില്‍ കൂടി നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് സമീപത്തെ പറമ്ബില്‍ നിന്ന് തെങ്ങ് പൊട്ടി വീഴുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ റാബിയയെ നാട്ടുകാര്‍ ചക്കരക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭര്‍ത്താവ്: ഹസൈനാര്‍.മക്കള്‍: ശഫീര്‍, സമീര്‍, ശഫീറ. മരുമക്കള്‍: മുനീര്‍, നൗഫല്‍, അന്‍സില.
Post a Comment