കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്.
ഡി.ഐ.ജി രാഹുല്‍ ആര്‍ നായരുടേതാണ് ഉത്തരവ്. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടേയും സ്വര്‍ണക്കടത്ത് കേസിന്‍റേയും പശ്ചാത്തലത്തിലാണ് നടപടി
രണ്ടാഴ്ച മുമ്ബാണ്
അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള ശുപാര്‍ശ പൊലീസ് ഡി.ഐ.ജിക്ക് കൈമാറിയത്. ഈ ശുപാര്‍ശ അംഗീകരിച്ചാണ് ഡി.ഐ.ജി കാപ്പ ചുമത്തിയത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യത്തിലുള്ള അര്‍ജുന്‍ ഇപ്പോള്‍ എറണാകുളത്താണ്.

Post a Comment