തമിഴ്‌നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. കടലൂരില്‍ ഏഴ് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു.തടയണയ്ക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുളള കുട്ടികളാണ്.
ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. മോനിഷ(16), ആര്‍.പ്രിയദര്‍ശിനി (15), ആര്‍.ദിവ്യ ദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18) എസ്.സംഗവി (16), എം കുമുദ (18) എന്നിവരാണ് മരിച്ചത്. പ്രിയദര്‍ശിനിയും ദിവ്യദര്‍ശിനിയും സഹോദരിമാരാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹങ്ങള്‍ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് നെല്ലിക്കുപ്പത്തിന് സമീപമുള്ള ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളും പെണ്‍കുട്ടികളും ചേര്‍ന്ന് കെടിലം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നു. എന്നാല്‍ നദിയിലെ നീരൊഴുക്ക് പൊടുന്നനെ വര്‍ധിച്ചതോടെ നീന്താനോ പൊങ്ങിക്കിടക്കാനോ സാധിക്കാതെ പുഴയിലുള്ളവര്‍ മുങ്ങി മരിക്കുകയായിരുന്നു.
സംഭവസമയം ഇതിലെ കടന്നു പോയവര്‍ സ്ത്രീകളുടെ നിലവിളി കേട്ട് എത്തി മുങ്ങിപ്പോയവരെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും എല്ലാവരും അതിനോടകം മരണപ്പെട്ടിരുന്നു.
Post a Comment