ചപ്പാരപ്പടവ്: ഭക്ഷണ പദാർഥങ്ങളടക്കമുള്ള മാലിന്യങ്ങൾ കൊണ്ടിട്ടതിനാൽ ചീഞ്ഞുനാറുകയാണ് ഒടുവള്ളിത്തട്ട് ഹാജി വളവ്. മൂക്കുപൊത്തി ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യമുക്ത മേഖല എന്ന് ചപ്പാരപ്പടവ് പഞ്ചായത്ത് അധികൃതർ ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വളവ് കാരണം പെട്ടെന്ന് ആരും തന്നെ കാണില്ല. ഈ വളവിൽ വർഷങ്ങളായി മാലിന്യനിക്ഷേപം നടന്നുവരികയാണ്.
കോഴിവേസ്റ്റ്, ഭക്ഷണ അവശിഷ്ടങ്ങൾ, ചപ്പുചവറുകൾ, പഴന്തുണികൾ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ആഘോഷ സദ്യയുടെ ബാക്കി അവശിഷ്ടങ്ങൾ മുഴുവൻ ഇവിടെയാണ് കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. ഇതിനെതിരേ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കോട മഞ്ഞ് പെയ്തിറങ്ങുന്ന ഈ വളവിൽ ദിവസേന നിരവധി സന്ദർശകരാണ് രാവിലെയും വൈകുന്നേരവും എത്തിച്ചേരുന്നത്. ഇതൊക്കെ ഇല്ലാതാക്കാൻ വേണ്ടി മനഃപൂർവ്വം ചെയ്യുന്നതാണോ ഇതെന്ന സംശയവും ഉയരുന്നുണ്ട്.
Post a Comment