ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ


കേരളത്തിൽ ഇന്നും ഇടി മിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയ്ക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. സംസ്ഥാനത്ത് 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്.

Post a Comment

Previous Post Next Post