താഴെചൊവ്വയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് അപകടം :റോഡരികിൽ നിന്ന യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: താഴെചൊവ്വയിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി കടമുറി ഇടിച്ചുതകർത്തു. കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കണ്ണൂർ ദയ മെഡിക്കൽസ് ജീവനക്കാരൻ തിലാന്നൂർ ചരപ്പുറം മുത്തപ്പൻ മടപ്പുരയ്ക്ക്‌ സമീപത്തെ ഹാരിസാണ്‌ (30) മരിച്ചത്. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർ ച്ചറിയിൽ .

മംഗലാപുരത്ത് നി ന്ന് പാചകവാതകവുമായി തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി നിയന്തണം വിട്ട് , റോഡരികിൽ നിൽക്കുകയായിരുന്ന ഹാരിസിനു മേൽ പാഞ്ഞു കയറുകയായിരുന്നു . ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ഇയാൾ വാഹനം നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അപകടം .

അപകടത്തിൽ കട പൂർണമായും തകർന്നു.സമീപത്ത് നിർത്തിയിട്ട സ്കൂട്ടറും തകർന്നു. നാട്ടുകാരും രക്ഷാസേനയും പൊലീസും ചേർന്ന് ഏറെ പണി പ്പെട്ടാണ് പുറത്തെടുത്തത് . ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു .അപകടത്തിനിടെ സമീപത്തെ വൈദ്യുതത്തൂണുകളും തകർന്നു . തുടർന്ന് പ്രദേശത്ത് വൈദ്യുത ബന്ധം നിലച്ചു . ഒപ്പം ദേശീയപാത കാൽടെ ക്സ്- ചാല ബൈപ്പാസ് താഴെ ചൊവ്വ റെയിൽവേ ഗേറ്റ് ഭാഗ ഏറെനേരം ഗതാഗതം സ്തംഭിച്ചു .ക്രയിൻ എത്തിച്ച് ടാങ്കർ ലോറി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത് .മേലെചൊവ്വയ്ക്കും താഴെചൊവ്വയ്ക്കും മധ്യേ തെഴുക്കിൽപീടികയിലാണ് സംഭവം നടന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിൽമബൂത്ത് തകർന്ന കടമുറിക്ക് തൊട്ടടുത്താണ്.

പരേതനായ സൈനുൽ ആബിദിന്റെയും സൈനബയുടെയും മകനാണ്‌ മരിച്ച ഹാരിസ്‌. സഹോദരങ്ങൾ: ഷഫീക്ക്‌, നിസാർ, ഷെരീഫ, ഷബാന, ഷഹീറ.


Post a Comment

Previous Post Next Post