മുഖ്യമന്ത്രിയുടെ 10 ഇനപരിപാടിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഇന്ന് (21/02/2022) മുതല്‍ മാര്‍ച്ച് അഞ്ച് വരെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2020-21 അധ്യയന വര്‍ഷം അവസാന വര്‍ഷ ഡിഗ്രി ബിരുദ പരീക്ഷ പാസായവരില്‍ നിന്നും പരീക്ഷയില്‍ ലഭിച്ച ആകെ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരെ തെരഞ്ഞെടുക്കുന്നത്.
സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍നിന്നും 2020-21 അധ്യയന വര്‍ഷം വിജയകരമായി പഠനം പൂര്‍ത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും 75 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
Post a Comment