കൊച്ചി: താരസംഘടനയായ അമ്മയില്‍ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്ക് ഏർപ്പെടുത്തി കോടതി. അമ്മ പ്രസിഡണ്ട് ശ്വേതാ മേനോൻ നല്‍കിയ ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്.
ശ്വേതാ മേനോന്റെ നേതൃത്വത്തിലുളള എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് തുടർന്ന് പ്രവർത്തിക്കാമെന്നും കോടതി വ്യക്തമാക്കി.
അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം അമ്മ അംഗത്വവും പ്രസിഡണ്ട് സ്ഥാനവും രാജി വെക്കുകയാണെന്ന് ശ്വേതാ മേനോൻ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി രാജിക്കത്ത് കൈമാറിയിരുന്നില്ല. ഭരണസമിതിയിലെ 17 പേരും രാജി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. രമേഷ് പിഷാരടി, കെബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങള്‍.
നിലവില്‍ ലക്ഷ്മിപ്രിയ, ജോയ് മാത്യു, കൈലാഷ്, ജയൻ ചേർത്തല അടക്കമുളളവർ രാജിക്കത്ത് കൈമാറിയിട്ടുണ്ട്. എന്നാല്‍ താൻ രാജി വെക്കില്ലെന്നും തന്റെ വ്യക്തിപരമായ വിശ്വാസ്യതയെ തുടർച്ചയായി ആക്രമിക്കുകയും പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, നിരപരാധിത്വം തെളിയിക്കാതെ ഇനി പിന്മാറില്ലെന്നുമാണ് ശ്വേത ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Post a Comment