പുരുഷന്മാര്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സ്വകാര്യ ബസിന് എംവിഡിയുടെ പിഴ; പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി നടപടി


കൊച്ചി: കെഎസ്‌ആർടിസിയിലെ സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര അനുവദിച്ച സർക്കാർ പദ്ധതിക്ക് പിന്നാലെ, പുരുഷന്മാർക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച്‌ ശ്രദ്ധ നേടിയ സ്വകാര്യ ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.

എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടില്‍ സർവീസ് നടത്തുന്ന 'ലിറ്റില്‍ ഫ്ലവർ' ബസിനാണ് പെർമിറ്റ് വ്യവസ്ഥകള്‍ പാലിക്കാത്തതായി കണ്ടെത്തി 7,500 രൂപ പിഴ ചുമത്തിയത്.
സർക്കാർ നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായാണ് ബസ് ഉടമ പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. ഈ നടപടി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചർച്ചയ്ക്കും ശ്രദ്ധയ്ക്കും ഇടയാക്കിയിരുന്നു.

Post a Comment

Previous Post Next Post