ഹെഡ്ഫോണ്‍ വെച്ചതിനാല്‍ ട്രെയിൻ വന്നത് അറിഞ്ഞില്ല; ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു ,സംഭവം കൊല്ലത്ത്


കൊല്ലം : കൊല്ലം ആര്യങ്കാവ് കോട്ടവാസിലിന് സമീപം ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു. ട്രാക്കിന്റെ സൈഡിലൂടെ നടന്നുപോകുന്നതിനിടെ ആണ് അപകടം ഉണ്ടായത് .ജോണ്‍ എന്ന യുവാവിന്റെ കൈയ്യാണ് അറ്റുപോയത്.
മധുരൈ ഗുരുവായൂർ ട്രെയിനാണ് ഇയാളെ തട്ടിയത്. ഹെഡ്ഫോണ്‍ ഉപയോഗിച്ചിരുന്നതിനാല്‍ ട്രെയിൻ വരുന്നത് അറിഞ്ഞില്ലെന്ന് വിവരം. അപകടം നടന്ന ഉടൻ തന്നെ ട്രെയിൻ നിർത്തി അധികൃതർ യുവാവിനെ പുനലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Post a Comment

Previous Post Next Post