കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് വനത്തില്‍ മൂന്ന് പേർ കുടുങ്ങിയതായി സംശയം . വിലങ്ങാട് വുളൂക്ക് വനത്തിലാണ് ആളുകള്‍ കുടുങ്ങിയതായി സംശയിക്കുന്നത്.
സ്ഥലത്ത് നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടതായി നാട്ടുകാർ പറഞ്ഞു. സ്കൂട്ടറും ബൈക്കും കണ്ടെത്തിയിട്ടുണ്ട്. വാളൂക്ക് - നാദാപുരംമുടി വനത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട് . വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തിരച്ചില്‍ നടത്തുന്നത്.വനത്തില്‍ നിന്നും വെളിച്ചവും ശബ്ദവും കേള്‍ക്കുന്നതായി നാട്ടുകാർ പറയുന്നുണ്ട്. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നില്‍ക്കുന്ന വനമേഖലയാണ് ഇത്.
Post a Comment