ചാലയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി


കണ്ണൂർ: കണ്ണൂർ - കൂത്തുപറമ്പ റോഡിലെ ചാല ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള റോഡരികില്‍ നിർത്തിയിട്ട സ്വന്തം കാറില്‍ വെല്‍ഡിങ് ജോലിക്കാരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എടക്കാട് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.തന്നട കുണ്ടത്തില്‍ സ്വദേശിയായ കെ. രജിനാ (35) മരിച്ചത്.
ഞായറാഴ്ച്ച രാത്രി പത്തരയോടെയാണ് റോഡരികില്‍ നിർത്തിയിട്ട കാറില്‍ രജിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അകത്തു നിന്നും ലോക്കായ കാറിൻ്റെഡോർ കണ്ണൂരില്‍ നിന്നു മെത്തിയ ഫയർ ഫോഴ്സാണ് ചില്ല് തകർത്ത് തുറന്നത് അപ്പോള്‍ കാറിനകത്ത് ബോധരഹിതനായി കിടക്കുകയായിരുന്നു രജിൻ. ഉടൻ തന്നെ നാട്ടുകാരും പൊലിസും ചാലയിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മണിക്കൂറുകള്‍ മുൻപെ മരണമടഞ്ഞതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. രജിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടായതയോടെയാണ് സുഹൃത്തുക്കള്‍ ഇന്നലെ സന്ധ്യ മുതല്‍ തെരച്ചില്‍ തുടങ്ങിയത്.
ഇതോടെയാണ് ചാല ഹൈസ്കൂളിന് സമീപം കാർ കണ്ടെത്തിയത്. ആള്‍ അകത്തുണ്ടെന്ന് വ്യക്തമായിരുന്നുവെങ്കിലും തുറക്കത്ത തിനെതുടർന്നാണ് ഫയർ ഫോഴ്സിൻ്റെ സഹായം തേടിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളുവെന്നാണ് എടക്കാട് പൊലിസ് നല്‍കുന്ന വിവരം. ചാല , ത ന്നട, കോയ്യോട് ഭാഗങ്ങളില്‍ വെല്‍ഡിങ് ജോലി ചെയ്തു വരികയായിരുന്നു രജിൻ. കുണ്ടത്തില്‍ രാജൻ - കാഞ്ചന ദമ്പതികളുടെ മകനാണ്. സഹോദരി: അഞ്ജു. പോസ്റ്റു മോർട്ടം നടപടികള്‍ക്കു ശേഷം ഭൗതിക ശരീരം അന്തിമോപചാര കർമ്മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post