അച്ചാമാസിലെ തുളസീധരന്‍ ഇനി ഒറ്റയ്ക്ക്; രത്‌നമ്മ വിടപറഞ്ഞു

കൊല്ലം: സോഷ്യല്‍ മീഡിയയിലെ വൈറല്‍ ജോഡികളായ അച്ചാമാസിലെ രത്നമ്മ (69) വിടവാങ്ങി. പുനലൂര്‍ കലയനാട് രാജീവ് ഭവനില്‍ തുളസീധരന്റെ ഭാര്യയാണ്. ഇരുവരും ചേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്ന വീഡിയോകള്‍ വൈറലായിരുന്നു.
വാർദ്ധക്യ കാലം ആസ്വദിക്കുന്ന ദമ്പതിമാരുടെ വീഡിയോ കയ്യടി നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. പേരക്കുട്ടികളായ അമൽ രാജ്, അഖിൽ രാജ് എന്നിവരാണ് പ്രൊഫൈൽ മാനേജ് ചെയ്തിരുന്നത്. രത്നമ്മയുടെ സംസ്‌കാരം രാവിലെ 11.30 ന് വീട്ടുവളപ്പില്‍ നടക്കും.

Post a Comment

Previous Post Next Post