കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതു കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ വസ്തു പരിശോധിക്കാൻ ഡിജിപി നിർദേശം നല്‍കി.
കല്ലറയില്‍ കണ്ടെത്തിയത് 2014-ല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോഴിക്കോട് വിലങ്ങാട് വാളൂക്ക് ഇന്ദിരാനഗർ സ്വദേശി ആലപ്പാട്ട് സ്കറിയയുടെ മകൻ സിജോയുടെ മൃതദേഹമാണെന്ന സംശയവുമായി കുടുംബം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നടപടി. കുടുംബം ഡിജിപിക്ക് പരാതി നല്‍കി. നിലവില്‍ കണ്ണൂർ, കോഴിക്കോട് റൂറല്‍ എസ്പിമാർക്കാണ് അന്വേഷണ ചുമതല.
സിജോയുടെ തിരോധാനം സംബന്ധിച്ച് 7 വർഷം കഴിഞ്ഞാണ് ബന്ധുക്കള്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയത്.സിജോ ഭാര്യവീട്ടിലാണെന്ന് വിലങ്ങാട്ടെ വീട്ടുകാരും വിലങ്ങാടാണെന്ന് ഭാര്യവീട്ടുകാരും കരുതിയതിനാലാണ് പരാതി നല്‍കാൻ വൈകിയതെന്ന് ഇരു വീട്ടുകാരും അന്ന് പറഞ്ഞിരുന്നത്.കടയില്‍ പോയി വരാമെന്ന് പറഞ്ഞ് പോയ സിജോ തിരിച്ചെത്തിയില്ലെന്നായിരുന്നു 2021-ല്‍ ഭാര്യ നിഖില മൊഴി നല്‍കിയത്. തുടർന്ന് സിജോയുടെ അമ്മ ത്രേസ്യാമ്മയുടെ പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസെടുത്തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.
ഇതിനിടെയാണ് കഴിഞ്ഞ പതിമൂന്നാം തീയതി സെമിത്തേരിയിലെ മുപ്പത്തിയെട്ടാം നമ്പർ കല്ലറ തുറന്നപ്പോള്‍ പായയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു കണ്ടത്. ഡിഎൻഎ പരിശോധന അടക്കം നടത്താനുള്ല നീക്കത്തിലാണ് പോലീസ്.
പള്ളി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കല്ലറ അടച്ച് സെമിത്തേരി പൂട്ടിയിരുന്നു. കല്ലറയിലെ പായയില്‍ പൊതിഞ്ഞ ദുരൂഹവസ്തു പരിശോധിക്കണമെന്ന് പള്ളി വികാരിയും ഇടവക അംഗങ്ങളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
Post a Comment