ടിവിയുടെ റിമോട്ട് നല്‍കാത്തതിന് സഹോദരനുമായി വഴക്കിട്ടു, പാലക്കാട് 12കാരൻ തൂങ്ങിമരിച്ചു


പാലക്കാട്: സഹോദരൻ ടിവിയുടെ റിമോട്ട് നല്‍കാത്തതിന് 12കാരൻ തൂങ്ങിമരിച്ചു. പാലക്കാട് തച്ചമ്പാറയിലാണ് സംഭവം. എട്ടാം ക്ലാസുകാരനായ പ്രദോഷാണ് മരിച്ചത്.
ടിവിയുടെ റിമോട്ട് നല്‍കാത്തതിന് പ്രദോഷ് സഹോദരനുമായി വഴക്കിട്ടിരുന്നു. പിന്നാലെ കുട്ടിയെ വീടിന്‍റെ തട്ടിൻപുറത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പ്രദോഷിന് രണ്ട് വയസിന് മൂത്ത ഒരു സഹോദരനുണ്ട്. സഹോദരൻ ടിവിയില്‍ ഒരു പരിപാടി കണ്ടുകൊണ്ടിരുന്ന സമയത്താണ് പ്രദോഷ് റിമോട്ട് ആവശ്യപ്പെട്ടത്. ഇത് കൊടുക്കാതിരുന്നതോടെ കുട്ടി വഴക്കിട്ട് വീടിന്‍റെ തട്ടിൻപുറത്ത് കയറി ഇരുന്നു. കുറച്ച്‌ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെ അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post