കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയില്‍ രാസലഹരിയുമായി യുവതി പിടിയിലായി. സംഭവത്തില്‍ കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍നയാണ് (32) അറസ്റ്റിലായി.
എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 0.459 ഗ്രാം മെത്താംഫിറ്റമിനുമായി യുവതി പിടിയിലായത്. മറ്റൊരു ലഹരിക്കേസില്‍ പ്രതിയായിരുന്ന ഷില്‍ന ഗോവയില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിട്ട് രണ്ട് മാസമേ ആകുന്നുള്ളു. ഇതിനിടെയാണ് വീണ്ടും പിടിയിലായിരിക്കുന്നത്. ഗോവയിലെ ജയിലില്‍ നിന്നിറങ്ങിയ ശേഷം യുവതി വീണ്ടും ലഹരി വില്‍പനയില്‍ സജീവമായെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരിക്കുന്നു ഇതേതുടർന്ന് നടന്ന പരിശോധനയിലാണ് യുവതി കുടുങ്ങിയത്.
പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പനയും ഉപയോഗവും വർധിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കുകയായിരുന്നു. ഇതിനിടെയാണ് ഷില്‍ന പിടിയിലായത്. യുവതിക്ക് ലഹരിമരുന്ന് എവിടെ നിന്നാണ് കിട്ടിയതെന്നും ഉറവിടമെവിടെയാണെന്നും സംബന്ധിച്ചും യുവതിയുടെ പേരില്‍ മറ്റുകേസുകളുണ്ടോ എന്നതുസംബന്ധിച്ചുമുള്ള അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.
Post a Comment