കെ സ്‌മാർട്ട്‌ സേവനം ; അക്ഷയകേന്ദ്രങ്ങളിലെ ഫീസ്‌ ഏകീകരിച്ചു


തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക്‌ അക്ഷയകേന്ദ്രം ഈടാക്കുന്ന സേവനത്തുക ഏകീകരിച്ചു. അക്ഷയവഴിയുള്ള കെ സ്മാർട്ട്‌ സേവനങ്ങൾക്ക്‌ ഫീസ്‌ നിശ്‌ചയിക്കാത്തതിനാൽ പലയിടത്തും വ്യത്യസ്ത തുകയാണ്‌ ഈടാക്കിയിരുന്നത്‌. ഇങ്ങനെ അപേക്ഷാഫീസിന്‌ പുറമെ ഈടാക്കിയിരുന്ന തുകയാണ്‌ ഏകീകരിച്ചത്‌.അപേക്ഷാ – സർവീസ്‌ ഫീസുകളുടെ പട്ടിക അക്ഷയ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കണമെന്നും സേവനം നൽകുമ്പോൾ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി ഇൻഫർമേഷൻ കേരള മിഷനും സംസ്ഥാന അക്ഷയ പ്രോജക്ട്‌ ഓഫീസും സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വില്ലേജ്‌ ഓഫീസിലേത്‌ അടക്കമുള്ള വിവിധസേവനങ്ങൾക്ക്‌ നിലവിൽ ഏകീകൃത ഫീസുണ്ട്‌.

Post a Comment

Previous Post Next Post