തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനും തിരുത്തലുകൾക്കുമുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 12 വരെ കൂടെ പേരുചേർക്കാൻ കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ A ഷാജഹാന്‍ അറിയിച്ചു. വിവിധ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇതുവരെയുള്ള കണക്കനുസരിച്ച് 18,95,464 പേർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര് ഉൾപ്പെടുത്താൻ അപേക്ഷിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനും തിരുത്തലുകൾക്കുമുള്ള സമയപരിധി നീട്ടി
Alakode News
0
Post a Comment