പല തവണ അവസരം നല്‍കി; ജോലിക്കുവരാത്ത 51 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു


തിരുവനന്തപുരം: ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടെന്ന് മന്ത്രി വീണാ ജോര്‍ജ്.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇവർക്ക് പല തവണ അവസരം നല്‍കിയിരുന്നു.

സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്തതിനാലാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി പറഞ്ഞു. ഇവർ നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.

ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചത്.

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post