കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം


കൊണ്ടോട്ടി: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് തീ പിടിച്ചു. തീ പടരുന്നത് കണ്ടതോടെ യാത്രക്കാരെ പൂര്ണമായും പുറത്തിറക്കി.ബസ് പൂര്ണമായും കത്തി നശിച്ചു. രാവിലെ 9 മണിയോടെയാണ് പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന ബസില് തീ പിടര്ന്നത്.
നിറയെ യാത്രക്കാര് ഉണ്ടായിരുന്ന ബസ് കൊണ്ടോട്ടി തുറക്കല് കഴിഞ്ഞു വിമാനത്താവള റോഡ് ജങ്ഷന് കൊളത്തൂര് എത്തുന്നതിന്റെ തൊട്ടു മുമ്ബായാണ് തീ പടര്ന്നത്. ഷോര്ട്ട് സര്ക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. ബസ് പൂര്ണമായും കത്തിനശിച്ചു. നാട്ടുകാര് തീ അണക്കാന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉടനെ ഫയര്ഫോഴ്സില് അറിയിക്കുകയായിരുന്നു. മലപ്പുറത്ത് നിന്ന് ഫയര്ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Post a Comment

Previous Post Next Post