മദ്യവില്‍പ്പന ഓണ്‍ലൈനിലേക്ക്; മൊബൈല്‍ ആപ്പ് തയ്യാറാക്കി ബെവ്‍കോ; താത്പര്യം പ്രകടിപ്പിച്ച്‌ സ്വിഗ്ഗി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍

തിരുവനന്തപുരം: ഓണ്‍ ലൈൻ മദ്യ വില്‍പനക്കൊരുങ്ങി ബെവ്ക്കോ. വിഷയത്തില്‍ ബെവ്കോ എംഡി സർക്കാരിന് ശിപാർശ സമർപ്പിച്ചു.വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവില്‍പ്പനക്കൊരുങ്ങുന്നത്. ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കി. സ്വിഗി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്ബും സർക്കാരിനോട് ബെവ്കോ അനുമതി തേടിയിരുന്നെങ്കിലും സർക്കാർ അനുമതി നല്‍കിയിരുന്നില്ല. മദ്യം നല്‍കുന്നതിന് മുമ്ബ് പ്രായം തെളിയിക്കുന്ന രേഖ നല്‍കണമെന്നാണ് വ്യവസ്ഥ.
മദ്യം വാങ്ങുന്നയാള്‍ 23വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനില്‍ മദ്യം വാങ്ങാൻ കഴിയുക. മദ്യം നല്‍കുന്നതിന് മുമ്ബ് പ്രായം തെളിയിക്കുന്ന രേഖ നല്‍കണം. ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്ക് പുറമെ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും ബെവ്‍കോ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കുന്നത്. വിദേശ നിര്‍മിത ബിയര്‍ വില്‍പ്പനയും അനുവദിക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post