ബിരിയാണി തീര്‍ന്നെന്ന് പറഞ്ഞതില്‍ പ്രകോപനം; കോഴിക്കോട് ഹോട്ടല്‍ ഉടമയ്ക്ക് മര്‍ദനം, കേസെടുത്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് ഹോട്ടല്‍ ഉടമക്ക് നേരെ ആക്രമണം. ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഉടമയെ യുവാവ് മർദ്ദിച്ചതായാണ് പരാതി.കോഴിക്കോട് ചേളന്നൂരിലാണ് സംഭവം. ചേളന്നൂർ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനാണ് മർദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. മർദനത്തില്‍ രമേശിന്റെ തലക്കും കാലിനും സാരമായി പരിക്കേറ്റു.
ബിരിയാണി ആവശ്യപ്പെട്ടെത്തിയ ആളോട് രമേശന്‍ ബിരിയാണി തീർന്നെന്ന് പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഇയാള്‍ രമേശനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കടയില്‍ നിന്ന് ബഹളമുണ്ടാക്കുകയും രമേശിനെ മർദിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാക്കൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post