ആലപ്പുഴ : പൊതു വിപണിയിലെ അരിയുടെ വിലവർധന പിടിച്ചുനിർത്താൻ ഓണത്തിൻറെ മുന്നോടിയായി റേഷൻ കടകളിലൂടെ കൂടുതല്‍ അരി വിതരണം ചെയ്യുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി ആർ അനില്‍.32 ലക്ഷം വെള്ള കാർഡ് ഉടമകള്‍ക്ക് 15 കിലോ അരി 10 രൂപ 90 പൈസ നിരക്കിലും, നീല കാർഡിന് നിലവില്‍ ലഭിക്കുന്ന അരിക്ക് പുറമേ 10 കിലോ കിലോയും നല്‍കും, ചുവന്ന കാർഡിന് കാർഡ് ഒന്നിന് 5 കിലോ അരി അധികം നല്‍കാനും സംവിധാനം ഉണ്ടാക്കിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം സപ്ലൈകോയിലൂടെ 168 കോടിയുടെ വിറ്റു വരവുണ്ടായതായും,31 ലക്ഷം പേർ സാധനങ്ങള്‍ വാങ്ങിയതായും മന്ത്രി അറിയിച്ചു .
വെളിച്ചെണ്ണ റേഷൻ കടകള്‍ വഴി നല്കുന്ന കാര്യത്തില്‍ സർക്കാർ പ്രഖ്യാപനം പാലിച്ചു . മാർക്കറ്റില്‍ 529 രൂപ കിട്ടുന്ന വെളിച്ചെണ്ണ 349 രൂപ നല്‍കാൻ സാധിച്ചു. ഓണത്തോടനുബന്ധിച്ച് വെളിച്ചെണ്ണക്ക് ഇനിയും വില കുറയുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Post a Comment