മലപ്പുറം: നിലമ്പൂർ മണലോടിയില്‍ നവദമ്ബതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടി സ്വദേശി കറുത്തേടത്ത് രാജേഷ് (23) ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്.
രാജേഷിനെ വിഷം കഴിച്ച നിലയിലും അമൃതയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഒരു കയറിന്റെ രണ്ടറ്റത്താണ് ഇരുവരെയും മരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് മാസം മുമ്ബാണ് ഇരുവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരൂകയുള്ളൂ.
Post a Comment