ടൂറിസ്റ്റുകള്‍ക്കായി റെയില്‍വേ സ്റ്റേഷനില്‍ ഇ സ്‌കൂട്ടര്‍ റെഡി ആശങ്ക വേണ്ട... ആസ്വദിക്കാം

കണ്ണൂർ: ട്രെയിൻ ഇറങ്ങിയ ഉടൻ തന്നെ സ്റ്റേഷനില്‍ നിന്നും ഇ സ്‌കൂട്ടർ വാടകയ്‌ക്കെടുത്ത് കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചരിക്കാൻ സൗകര്യമൊരുങ്ങുന്നു.പയ്യാമ്ബലം ബീച്ച്‌, കണ്ണൂർ കോട്ട, അറക്കല്‍ മ്യൂസിയം എന്നിവിടങ്ങള്‍ സന്ദർശിക്കാനുള്ള സാഹചര്യമാണ് നിലവില്‍ ഒരുങ്ങുന്നത്. സഞ്ചാരികള്‍ക്ക് സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം നല്‍കുകയാണ് ലക്ഷ്യം. ട്രെയിൻ ഇറങ്ങിയാല്‍ വാഹനത്തിനായി അന്വേഷിച്ച്‌ നടക്കേണ്ടതില്ല. സ്റ്റേഷനില്‍ തന്നെ എല്ലാ സൗകര്യങ്ങളും ലഭിക്കും എന്നതാണ് പ്രത്യേകത.
കണ്ണൂരിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ്വ് നല്‍കുന്ന ഈ സംരംഭം സഞ്ചാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷ. കണ്ണൂരിനൊപ്പം പഴയങ്ങാടി, മാഹി, തലശ്ശേരി ഉള്‍പ്പെടെ സംസ്ഥാനത്ത് മൊത്തം 17 സ്റ്റേഷനുകളിലാണ് ഇലക്‌ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കുന്നത്. എറണാകുളം, തിരുവനന്തപുരം തുടങ്ങിയ വലിയ സ്റ്റേഷനുകളില്‍ നിലവിലുള്ള 'റെന്റ് എ ബൈക്ക്' സൗകര്യമാണ് കണ്ണൂരിലേക്കും വ്യാപിപ്പിക്കുന്നത്.
കണ്ണൂരില്‍ നിന്ന് 10 കിലോമീറ്ററിനുള്ളിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ ടൂറിസം സാധ്യതകള്‍ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം സ്റ്റേഷനുകളില്‍ പുതിയ സംരംഭങ്ങള്‍ ഏർപ്പെടുത്തി
വൈവിധ്യവത്കരണത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു.

Post a Comment

Previous Post Next Post