23 കോടിയുടെ പോത്ത്, ഒരു ദിവസത്തെ ഭക്ഷണം 1,500 രൂപ; ആഡംബര ജീവിതം കണ്ട് ഞെട്ടി ലോകം

ലോക ശ്രദ്ധ നേടുകയാണ് ഒരു പോത്ത്. ഹരിയാനയില്‍ നിന്നുള്ള മുറാ എരുമ ഇനത്തില്‍പ്പെട്ട അൻമോള്‍ എന്ന പോത്ത്, 1,500 കിലോഗ്രാം ഭാരവും ആഡംബരപൂർണ്ണമായ ജീവിതശൈലിയും കൊണ്ടാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.
23 കോടി രൂപ വിലമതിക്കുന്ന ഈ എരുമയുടെ പ്രധാന വരുമാനമാർഗം അതിൻ്റെ ബീജമാണ്.
അൻമോളിൻ്റെ പ്രത്യേകതകള്‍
ഹരിയാനയിലെ സിർസ ജില്ലയില്‍ നിന്നുള്ള എട്ട് വയസ്സുകാരനായ അൻമോളിന്റെ ഉടമ ഗില്ലാണ്. അൻമോളിൻ്റെ ഏറ്റവും വലിയ ആകർഷണം അതിൻ്റെ ഭീമാകാരമായ ശരീരവും ആരോഗ്യവുമാണ്. രണ്ട് റോള്‍സ് റോയ്സ് കാറുകള്‍ക്ക് തുല്യമായ 23 കോടി രൂപയാണ് ഇതിന്റെ വിലയായി കണക്കാക്കുന്നത്. ഈ ഉയർന്ന വിലയ്ക്ക് കാരണം ശുദ്ധമായ മുറാ ഇനത്തില്‍പ്പെട്ട ഈ പോത്തിന് വലിയ പ്രജനന മൂല്യമുണ്ട് എന്നതാണ്.വരുമാനവും ഭക്ഷണക്രമവും
അൻമോളിന്റെ ബീജത്തിന് വലിയ ഡിമാൻഡാണുള്ളത്. ആഴ്ചയില്‍ രണ്ട് തവണ ബീജം ശേഖരിക്കാറുണ്ട്. ഒരു കുത്തിവയ്പ്പില്‍ നിന്ന് 400 എരുമകളെ വരെ ഗർഭം ധരിക്കാൻ കഴിയും. ഓരോ തവണ ശേഖരിക്കുമ്ബോഴും 250 രൂപയാണ് വില. ഇതിലൂടെ പ്രതിമാസം ഏകദേശം 5 ലക്ഷം രൂപ ഗില്ലിന് വരുമാനം ലഭിക്കുന്നു.
അൻമോളിന്റെ ദൈനംദിന പരിചരണത്തിനും ഭക്ഷണത്തിനും മാത്രം പ്രതിദിനം 1,500 രൂപയോളം ചെലവ് വരും. അതിൻ്റെ പതിവ് ഭക്ഷണത്തില്‍ 250 ഗ്രാം ബദാം, 4 കിലോഗ്രാം മാതളനാരങ്ങ, 30 വാഴപ്പഴം, 5 ലിറ്റർ പാല്‍, 20 മുട്ട എന്നിവ ഉള്‍പ്പെടുന്നു. ശരീരഭാരവും രോമത്തിന്റെ തിളക്കവും നിലനിർത്താൻ എണ്ണ പിണ്ണാക്ക്, പച്ചപ്പുല്ല്, നെയ്യ്, സോയാബീൻ, ചോളം എന്നിവയും നല്‍കാറുണ്ട്. ചർമ്മത്തിൻ്റെയും രോമത്തിൻ്റെയും ആരോഗ്യം നിലനിർത്താൻ ബദാം എണ്ണയും കടുകെണ്ണയും ഉപയോഗിച്ച്‌ ദിവസവും രണ്ട് തവണ കുളിപ്പിക്കാറുമുണ്ട്.

Post a Comment

Previous Post Next Post