പാലക്കാട്: പ്രണയം നിരസിച്ചതിന് 17കാരിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍.
പാലക്കാട് കുത്തന്നൂർ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച പുലർച്ചെ 1.30 ന് കുത്തന്നൂരിലുള്ള പെണ്‍കുട്ടിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. പെട്രോള്‍ ബോംബ് കത്താതിരുന്നതിനാല്‍ വലിയ അപകടമൊഴിവായി. യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാൻ പ്രതികള്‍ പഠിച്ചതെന്നും ഇവർ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്നും കുഴല്‍മന്ദം പോലീസ് വ്യക്തമാക്കി.
Post a Comment