ഓണത്തിന് ഗിഫ്റ്റ് കാര്‍ഡുമായി സപ്ലൈകോ; 1000 രൂപയ്ക്ക് 'സമൃദ്ധി ഓണക്കിറ്റ്'

തൃശൂര്‍: ഇത്തവണ ഓണത്തെ വരവേല്‍ക്കാന്‍ സപ്ലൈകോയുടെ ഗിഫ്റ്റ് കാര്‍ഡുകളും ഉണ്ടായിരിക്കും. ആകര്‍ഷകമായ കിറ്റുകളും വിപണിയില്‍.
1000 രൂപയ്ക്ക് 'സമൃദ്ധി ഓണക്കിറ്റ്' ലഭിക്കും. ആദ്യമായാണ് സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡുകള്‍ ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. തൃൂര്‍ ജില്ലയിലെ ഗിഫ്റ്റ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. സപ്ലൈകോ ഉപഭോക്താവായ അയ്യന്തോള്‍ സ്വദേശി ടി വേണുഗോപാലിന് ആദ്യ ഗിഫ്റ്റ് കാര്‍ഡ് കലക്ടര്‍ കൈമാറി.

1000 രൂപ, 500 രൂപ എന്നിങ്ങനെ രണ്ട് തരം ഗിഫ്റ്റ് കാര്‍ഡുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. 1225 രൂപ വില വരുന്ന 'സമൃദ്ധി ഓണക്കിറ്റ്' 1000 രൂപയ്ക്കും 625 രൂപ വില വരുന്ന 'മിനി സമൃദ്ധി കിറ്റ്' 500 രൂപയ്ക്കും സപ്ലൈകോകളില്‍ നിന്ന് ലഭിക്കും. കൂടാതെ, 305 രൂപ വില വരുന്ന 'ശബരി സിഗ്‌നേച്ചര്‍ കിറ്റ്' 229 രൂപയ്ക്കും ലഭ്യമാണ്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ.

ആശ, സപ്ലൈകോ ഡിപ്പോ മാനേജര്‍ എസ്. ജാഫര്‍, ഷോപ്പ് മാനേജര്‍മാരായ ശുഭ ബി. നായര്‍, സി.ആര്‍. വിജീഷ് തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

Previous Post Next Post