ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്: നടി മിനു മുനീര്‍ അറസ്റ്റില്‍


കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളില്‍ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ നടി മിനു മുനീർ അറസ്റ്റില്‍.
കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസ് അറസ്റ്റ് ചെയ്ത നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

അതേസമയം ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിക്ക് കോടതി നോട്ടീസ് നല്‍കി. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

നടന്മാരായ മുകേഷ്, ജയസൂര്യ എന്നിവർ‌ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് നടി ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് ബാലചന്ദ്ര മേനോനെതിരെ ആരോപണവുമായി രംഗത്ത് വരുന്നത്. സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം.

Post a Comment

Previous Post Next Post