ഫുട്ബോൾ ലോകത്തിന് കണ്ണീർ വാർത്ത. ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയേഗോ ജോട്ട (28) കാർ അപകടത്തിൽ മരിച്ചു. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടം നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട കാറിൽ ജോട്ടയുടെ സഹോദരനുമുണ്ടായിരുന്നു. കഴിഞ്ഞ ജൂൺ 22നായിരുന്നു താരം വിവാഹിതൻ ആയത് എന്നത് ദുഖത്തിന്റെ ആഴം വർധിപ്പിക്കുന്നു.
പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ താരമായ ജോട്ട 2020ലാണ് ലിവര്‍പൂളിലെത്തിയത്. 2020 സെപ്റ്റംബറിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൽ നിന്ന് 40 മില്യൺ പൗണ്ടിലധികം പ്രതിഫലത്തിലാണ് ജോട്ടയുമായി ലിവര്‍പൂള്‍ കരാറിലെത്തിയത്.
Post a Comment