തിരുവനന്തപുരം: പോളിടെക്നിക് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. നരുവാമൂട് നടുക്കാട സ്വദേശി സുരേഷ് കുമാർ-ദിവ്യ ദമ്ബതികളുടെ മകള്‍ മഹിമയാണ് മരിച്ചത്.
വീട്ടിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തിയത്.
രണ്ട് വാതിലുകളും പൂട്ടിയതിന് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. നാട്ടുകാർ പുറകിലെ വാതില്‍ പൊളിച്ച് അകത്ത് കയറി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നു. കൈമനം വനിത പോളിടെക്നിത്തിലെ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മഹിമ.
Post a Comment