ഒരു വയസുകാരന്‍റെ മരണം മഞ്ഞപ്പിത്തം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


മലപ്പുറം: കോട്ടക്കല്‍ സ്വദേശികളായ നവാസ് - ഹിറ ഹറീറ ദമ്ബതിമാരുടെ ഒരു വയസുകാരനായ മകൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതു മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.സാംപിള്‍ രാസപരിശോധന ഫലം വന്നതിനു ശേഷം പൊലീസ് തുടർനടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
മാതാപിതാക്കള്‍ കുഞ്ഞിന് ചികിത്സ നിഷേധിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് കാടാമ്ബുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഒരു വയസുകാരനായ ഇസെൻ ഇർഹാൻ മരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെയോടെ കബറടക്ക ചടങ്ങുകള്‍ നടത്തി. കുട്ടിയുടെ മരണത്തില്‍ ചിലർ സംശയം ഉന്നയിച്ചതിനെത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.

Post a Comment

Previous Post Next Post