നടുവിൽ: കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്.ചപ്പാരപ്പടവ് തലവിലിലെ രത്നേഷ്(33),ഭാര്യ അശ്വതി,മകൾ ഇസാനി(3) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.നടുവിൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഞായറാഴ്ച വൈകുന്നേരമാണ് അപകടം.കൊട്ടിയൂരിൽ നിന്നും പെരുമ്പടവിലേക്ക് വരികയായിരുന്ന കാറും ചേപ്പറമ്പിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.
തെറ്റായ ദിശയിൽ വന്ന കാറിൽ ബൈക്കിടിക്കുകയായിരുന്നു.അപകട സ്ഥലത്തു നിന്ന് മീറ്ററുകളോളം മുന്നോട്ടു നീങ്ങിയാണ് കാറ് നിന്നത്.പെരുമ്പടവ് സ്വദേശി പി.എ. അനീഷാണ് കാറോടിച്ചത്. വാടകക്കെടുത്തതാണ് കാറ്.നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആസ്പത്രിയിൽ എത്തിച്ചത്.
Post a Comment