ദില്ലി: ട്രെയിനുകളിലെ തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ.ജൂലൈ 1 മുതല്‍ ആധാർലിങ്ക് ചെയ്ത മൊബൈല്‍ നമ്ബർ ഉപയോഗിച്ച് മാത്രമേ ഐആർസിടിസി ആപ്പിലും വെബ്സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് ചെയ്യാനാകൂ. ജൂലൈ മുതല്‍ ആധാർ ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് വരുന്ന ഒടിപി നല്‍കിയാലേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ.
ജൂലൈ 15 മുതല്‍ ഏജന്റുമാർ വഴി ബുക്ക് ചെയ്യുമ്ബോഴും ഒടിപി നല്‍കിയാല്‍ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഏജന്റുമാർക്ക് ആദ്യ 30 മിനിറ്റ് തത്കാല്‍ ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തും. എസി നോണ്‍ എസി കോച്ചുകള്‍ക്ക് ഈ നിയന്ത്രണം ബാധകമാക്കും.
എസി കോച്ചുകളില്‍ രാവിലെ പത്ത് മുതല്‍ പത്തര വരെയും നോണ്‍ എസി കോച്ചുകളില്‍ പതിനൊന്ന് മുതല്‍ പതിനൊന്നര വരെയുമാകും നിയന്ത്രണം. യഥാർത്ഥ ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് നടപടിയെന്ന് റെയില്‍വേ അറിയിച്ചു.
Post a Comment