കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച മുതൽ ബസ്‌ ഓടില്ല


കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളും ജൂലായ് ഒന്നിന് സമരം തുടങ്ങും.

വെള്ളിയാഴ്ച ചേർന്ന ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് നേരിട്ട് ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ വഴി ഒരുക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

പ്രശ്നത്തിന് പരിഹാരം ആയില്ലെങ്കിൽ നാല് മുതൽ കണ്ണൂർ-തലശ്ശേരി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും ഓട്ടം നിർത്തും.

തോട്ടട-കിഴുന്നപ്പാറ, എടക്കാട്-ചക്കരക്കല്ല് റൂട്ടുകളിലോടുന്ന ബസുകളും അനിശ്ചിതകാല സമരം തുടങ്ങും. തുടർന്നും പരിഹാരം കണ്ടില്ലെങ്കിൽ ജില്ലയിലെ മുഴുവൻ ബസുകളും ഓട്ടം നിർത്താനാണ് ആലോചന.

Post a Comment

Previous Post Next Post