തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
ശനിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായെങ്കിലും പിന്നീട് നില മെച്ചപ്പെടുകയായിരുന്നു. നിലവില്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഡയാലിസിസിനും 72 മണിക്കൂർ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്നങ്ങളില്‍ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തല്‍.
അദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച പുതിയ വിവരങ്ങളുമായി ഇന്ന് ഉച്ചയോടെ പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറങ്ങും.
Post a Comment