ലഹരി വേണ്ട; ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം


ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനമാണ്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര ദിനാചരണമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം.ലഹരിയുടെ ഭീകരമായ ഭവിഷ്യത്തുകളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കാനും പ്രതിരോധം തീര്‍ക്കാനുമുള്ള ആഗോള ആഹ്വാനമാണ് ഈ ദിനം.
1989 മുതല്‍ എല്ലാ വർഷവും ജൂണ്‍ 26 ന് ഈ ദിനം ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്. വ്യാപാരവും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്ന ഒരു ആഗോള വിപത്താണ് ഇത്.
കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ പ്രശ്‌നം സൃഷ്‌ടിക്കുന്ന ലഹരിയെ ഇല്ലാതാക്കേണ്ടത് ഇന്ന് നമ്മുടെ ഉത്തരവാദിത്തമാണ്. ആളുകള്‍ക്കിടയില്‍ ലഹരിയെക്കുറിച്ച്‌ അവബോധം സൃഷ്‌ടിക്കുക, ലഹരി വിരുദ്ധ മനോഭാവം സൃഷ്‌ടിക്കുക, ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച്‌ ആളുകളെ ബോധവത്‌ക്കരിക്കുക എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 29.2 കോടി പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 22.8 കോടി പേര്‍ കഞ്ചാവ് ഉപയോക്താക്കളും 6 കോടി പേര്‍ ഓപിയോയിഡ് ഉപയോക്താക്കളും 3 കോടി പേര്‍ ആംഫെറ്റാമൈന്‍ ഉപയോക്താക്കളുമാണ്. 2.3 കോടി പേര്‍ കൊക്കെയ്ന്‍ ഉപയോക്താക്കളും 2 കോടിയിലധികം പേര്‍ എം ഡി എം എ ഉപയോക്താക്കളുമാണെന്നാണ് ഔദ്യോഗിക കണക്കുകള്‍.

Post a Comment

Previous Post Next Post