കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ അനിശ്ചിതകാല ബസ് പണിമുടക്ക്

കണ്ണൂർ : കണ്ണൂർ- തോട്ടട- നടാൽ- തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ജൂലായ് ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്.

ബസുകൾക്ക് നടാൽ സർവീസ് റോഡിൽ പ്രവേശിക്കാൻ വഴി ഒരുക്കാത്ത എൻ എച്ച് 66 അധികൃതരുടെ നടപടയിൽ പ്രതിഷേധിച്ചാണ് നടപടി.

ഡിസ്ട്രിക്ട് ബസ് ഓപ്പറേറ്റേസ് അസോസിയേഷൻസ് കോഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.


Post a Comment

Previous Post Next Post