തിരുവനന്തപുരം: ഇന്ത്യൻ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളിലെ സന്ദർശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം.
അന്താരാഷ്‌ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലർ വെബ്ബിന്‍റെ റാങ്കിംഗിലാണ് കേരള ടൂറിസം വെബ്സൈറ്റ് (keralatourism.org) ഒന്നാമതെത്തിയത്. ഭാരത സർക്കാരിന്‍റെ ഇൻക്രെഡിബിള്‍ ഇന്ത്യ വെബ്സൈറ്റാണ് രണ്ടാം സ്ഥാനത്ത്.ആഗോള റാങ്കിംഗില്‍ ട്രാവല്‍ സൈറ്റുകളില്‍ രണ്ടാംസ്ഥാനത്താണ് കേരളം.
വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റുകളുടെ റാങ്കിംഗിലും ടൂറിസം ഇൻഡസ്ട്രി വിഭാഗത്തിലും കേരളം രണ്ടാം സ്ഥാനത്തെത്തി. ഈ മൂന്ന് വിഭാഗങ്ങളിലും തായ്‌ലൻഡ് ടൂറിസമാണ് ഒന്നാമത്. മൂന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമം വിയറ്റ്നാമും ഇൻക്രെഡിബിള്‍ ഇന്ത്യയും ഇന്തോനേഷ്യയുമാണ്.
2007 ല്‍ ആരംഭിച്ച സിമിലർ വെബ് ഡോട്ട് കോം വെബ് ട്രാഫിക് വിശകലനത്തിന് അന്താരാഷ്‌ട്ര അംഗീകാരം നേടിയ സൈറ്റ് ആണ്.
ഗൂഗിള്‍ വിശകലനമനുസരിച്ച് 60 ലക്ഷം പേർ കേരള ടൂറിസം വെബ്സൈറ്റില്‍ ഇക്കാലയളവില്‍ 79 ലക്ഷത്തോളം സന്ദർശനങ്ങള്‍ നടത്തിയിട്ടുണ്ട്. അവരെല്ലാം ചേർന്ന് കണ്ടിരിക്കുന്നത് ഒന്നരക്കോടിയിലധികം വെബ് പേജുകളാണ്.
Post a Comment