സ്വര്‍ണത്തിന് ഇന്നും കുറഞ്ഞു; 3 ദിവസത്തിനിടെ 1500 രൂപയുടെ ഇടിവ്

കല്യാണ ആവശ്യത്തിനോ മറ്റോ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ? ഇത് നിങ്ങളുടെ സമയമാണ്. സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയുടെ മുന്നേറ്റം, RBI നയം, ആഗോള വിപണിയിലെ മാറ്റങ്ങള്‍ അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

Post a Comment

Previous Post Next Post