അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു; ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത് ലണ്ടനിലേക്കുള്ള വിമാനം; വിമാനത്തില്‍ 242 യാത്രക്കാര്‍; വിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണ് വന്‍ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്.242 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ മതിലില്‍ ഇടിച്ചായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടം.
എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തില്‍ പെട്ടത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്രതിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളടക്കം എത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥലത്തുനിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം പറന്നുയരുന്നതിനിടെ മരത്തില്‍തട്ടിയാണ് അപകടമുണ്ടായതെന്നാണ് സൂചന.

Post a Comment

Previous Post Next Post